തൃശൂർ: കാറ്റിെൻറ ദിശ മാറാതെ നിൽക്കട്ടെ, മാറിയാൽ മഴ ശക്തമാകും. ഇപ്പോൾ മേഘപാളികൾ കടലിലെ അന്തരീക്ഷത്തിലാണ് കാണപ്പെടുന്നത്. അത് കരയിലേക്ക് വന്നാൽ സ്ഥിതി മാറും. മ േഘങ്ങളെ കരയിലേക്ക് എത്തിക്കുന്നതിന് അനുകൂലമായി കാറ്റു വീശുന്ന സാഹചര്യം ഇപ്പോ ഴില്ല. അന്തരീക്ഷ ചുഴിയാണ് കാറ്റിെൻറ സഞ്ചാരത്തിന് തടസ്സം. ഗുജറാത്ത് കടലിൽ ഉൽഭവിച്ച് ഒമാനിലേക്ക് സഞ്ചരിച്ച് അവിടെ നാശം വിതക്കുന്ന ഹിക്ക ചുഴലിക്കാറ്റിനെ കൊണ്ടുപോയതും അനുകൂല ഘടകമാണ്. എന്നാൽ, തെക്കൻ തീരത്തുള്ള കാറ്റിെൻറ ശക്തി ക്ഷയിക്കാനും മധ്യ-വടക്കൻ തീരത്ത് കാറ്റിെൻറ ശക്തി കൂടാനും സാധ്യതയുണ്ട്.
ഇത് വടക്കൻ കേരളത്തിൽ വ്യാഴാഴ്ച മഴ കൂടുതൽ ശക്തമാക്കാൻ ഇടയാക്കും. കേരള -ലക്ഷദ്വീപ് തീരത്തെ അന്തരീക്ഷചുഴിയും വടക്കോട്ട് മഴ കൂട്ടാൻ ഇടയാക്കും. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും അതിതീവ്ര മഴക്ക് സാധ്യതയില്ലെന്ന നിഗമനമാണ് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാറിന്. ദക്ഷിണ ആന്ധ്രപ്രദേശിൽ രൂപപ്പെടുന്ന അന്തരീക്ഷചുഴിയുടെ പ്രതിഫലനം വല്ലാതെ സ്വാധീനക്കാത്തതും മഴ കനക്കാതിരിക്കാൻ കാരണമാണ്.
10 വർഷങ്ങൾക്കിപ്പുറം സപ്റ്റംബറിൽ കേരളത്തിൽ ഇത്ര മഴ ലഭിച്ചിട്ടില്ല. 2017ൽ സെപ്റ്റംബറിലെ രണ്ടാം പകുതിയിൽ ലഭിച്ച മഴയാണ് അപവാദം. എന്നാൽ ഇക്കുറി രണ്ടുപാദങ്ങളിലും ശരാശരിക്കുമേൽ മഴയാണ് സെപ്റ്റംബറിൽ ലഭിച്ചത്. കാലവർഷം രാജ്യത്താകമാനം പെയ്യുന്ന സാഹചര്യവും അപൂർവമാണ്. സെപ്റ്റംബർ അവസാനിക്കാൻ നാലു ദിവസം കൂടി ശേഷിക്കേ 244 മില്ലിമീറ്ററിന് പകരം 378 മി.മീ മഴ ലഭിച്ചിട്ടുണ്ട്. 244 മി.മീ മഴയാണ് സെപ്റ്റംബറിലെ കാലവർഷ വിഹിതം.
പ്രളയമുണ്ടായ കഴിഞ്ഞവർഷം സെപ്റ്റംബറിൽ കുറവ് മഴയാണ് ലഭിച്ചത്. ഈവർഷം ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 25 വരെ 2003ന് പകരം 2264 മി.മീ മഴയാണ് ലഭിച്ചത്. 13 ശതമാനത്തിൽ ശരാശരി മഴയാണ് ഇതുവരെ ലഭിച്ചത്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അധിക മഴ പെയ്തത്. ഹൈേറഞ്ച് ജില്ലകളായ ഇടുക്കിയിലും വയനാട്ടിലും മാത്രം കമ്മിമഴയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.