പത്തനംതിട്ട: ജില്ലയിലെ കനത്ത മഴയുടെ സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചതായി ജില്ല കലക്ടർ ഡോ. ദിവ്യാ എസ്. അയ്യർ അറിയിച്ചു.
പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും കക്കി ഡാം തുറന്നതും പമ്പാ ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് തീരുമാനം.
ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ വിർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യം ഒരുക്കും. അവരവരുടെ ഇടങ്ങളിൽ നിന്നുമുള്ള ശനിയാഴ്ചത്തെ യാത്ര ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർ സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.