ശബരിമല: സന്നിധാനത്തെ തിരക്ക് കുറച്ചു കാട്ടാനായി തീർഥാടകരെ പമ്പയിൽ തടയുമ്പോൾ ചുട്ടുപൊള്ളുന്ന വെയിലിൽ വെന്തെരിഞ്ഞ് കുട്ടികൾ അടങ്ങുന്ന അയ്യപ്പഭക്തർ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലക്കലിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ബുധനാഴ്ച പുലർച്ചെ മുതൽ വലിയ തിരക്കാണ് പമ്പയിൽ അനുഭവപ്പെട്ടത്.
പമ്പ മണപ്പുറവും ത്രിവേണി തീരവും തീർഥാടകരാൽ തിങ്ങിനിറഞ്ഞു. ഇതോടെ പിഞ്ചുകുട്ടികൾ അടങ്ങുന്ന പതിനായിരക്കണക്കിന് തീർഥാടകരാണ് മല ചവിട്ടുന്നതിനായുള്ള ഊഴം കാത്ത് പൊരിയുന്ന വെയിലിൽ മണിക്കൂറുകൾ കാത്തുനിന്നത്. തീർഥാടകർക്ക് മഴയും വെയിലും ഏൽക്കാതെ ക്യൂ നിൽക്കുവാൻ പാകത്തിൽ പമ്പാതീരത്ത് നാമമാത്രമായ നടപന്തലുകൾ മാത്രമാണ് ഉള്ളത്.
പമ്പാതീരത്ത് വിശാലമായ നടപ്പന്തൽ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ 100 കോടി രൂപ 3 വർഷം മുമ്പ് സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. ഇതിൽ 46 കോടി രൂപ മാത്രമാണ് സർക്കാർ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.