സുൽത്താൻ ബത്തേരി: വയനാട് ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വീണ്ടും ഭാഗിക ഗതാഗത തടസ്സം. വൈകിട്ട് മൂന്നു മണിക്ക് എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങുകയായിരുന്നു. തുടർന്ന് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതിരുന്നത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായി.
രാവിലെ ആറു മണിക്ക് കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ ബസ് ഏഴാം വളവിൽ കുടുങ്ങിയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ചുരത്തിലെ അറ്റകുറ്റപണികൾ ഡിസംബർ ഒന്നിന് തുടങ്ങുവാൻ കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ നടന്ന ചുരം വികസന സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. ഏറെ ക്ലേശം സഹിച്ചാണ് യാത്രക്കാർ ചുരത്തിലൂടെ യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.