കൊച്ചി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി സഞ്ചരിക്കവെ അപകടത്തിൽപെട്ട ഹെലികോപ്ടർ വിൽപനക്ക്. ഇറ്റാലിയൻ കമ്പനി അഗസ്റ്റ വെസ്റ്റലൻഡിന്റെ 109 എസ്.പി ഹെലികോപ്ടറാണ് ഇൻഷുറൻസ് നടപടി ക്രമത്തിന്റെ ഭാഗമായി വിൽക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 11നാണ് പനങ്ങാട്ടെ ചതുപ്പുനിലത്തിൽ ഹെലികോപ്ടർ ഇടിച്ചിറങ്ങിയത്.
ഹെലികോപ്ടർ ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയെന്നും അവരാണ് വിൽപന നടപടിക്രമങ്ങളിലേക്ക് കടന്നതെന്നും ലുലുഗ്രൂപ് അധികൃതർ പറഞ്ഞു. 50 കോടിയോളം രൂപ വിലവരുന്ന ഹെലികോപ്ടറിന് നാലുവർഷം പഴക്കമുണ്ട്. കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിലാണ് ഇപ്പോൾ ഹെലികോപ്ടർ. നിലവിൽ പറക്കാവുന്ന സ്ഥിതിയിലല്ല. അറ്റകുറ്റപ്പണി നടത്തിയാൽ ഉപയോഗിക്കാനാവുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.