തിരുവനന്തപുരം: മാവോവാദി വേട്ട അടക്കമുള്ള ആവശ്യങ്ങൾക്ക് ഹെലികോപ്ടർ വാടകെക്കടുക്കാനുള്ള സംസ്ഥാന സർക്കാറിെൻറ കരാറിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. പവൻഹൻസ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയർന്ന തുകക്കാണെന്ന് കാണിച്ചാണ് ഇടപാടിനായി സര്‍ക്കാറുമായി നേരത്തേ ചര്‍ച്ച നടത്തിയ ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. പവൻഹൻസിന് കൂടിയ തുകക്ക് കരാര്‍ ഉറപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഉപദേശകൻ ബോധപൂര്‍വം ഇടപെട്ടെന്നാണ് ആരോപണം.
സംസ്ഥാന സർക്കാറിനുവേണ്ടി കേരള പൊലീസാണ് പവൻഹൻസ് കമ്പനിയുമായി ധാരണയിലെത്തിയത്. 11 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എൻജിനുള്ള ഹെലികോപ്ടർ പ്രതിമാസം 20 മണിക്കൂർ പറക്കാൻ നൽകേണ്ടത് 1.40 േകാടി രൂപയാണ്. മുഖ്യമന്ത്രിയുടെ ഒരു ഉപദേശകനാണ് ആദ്യഘട്ട ചർച്ച നടത്തിയത്.
ചർച്ചയിൽ ഒരിക്കലും 11 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ കോപ്ടർ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നാണ് ചിപ്സൺ ഏവിയേഷൻ ചൂണ്ടിക്കാട്ടുന്നത്. ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ വേണമെന്ന് ഉപദേഷ്ടാവ് ആവശ്യപ്പെട്ടു. അതില്ലെന്ന് അറിയിച്ചതോടെ ചർച്ച തുടർന്നില്ല. എന്നാൽ, ഇപ്പോൾ ധാരണയിലെത്തിയ പവൻഹൻസ് ഹെലികോപ്ടറിലും ഈ ഉപകരണങ്ങൾ ഇല്ലെന്നാണ് ചിപ്സൺ ഏവിയേഷൻ പറയുന്നത്.
അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ ഹെലികോപ്ടർ പ്രതിമാസം 37 ലക്ഷം രൂപക്കും ആറു പേർക്ക് യാത്ര ചെയ്യാവുന്ന സിംഗിൾ എൻജിൻ ഹെലികോപ്ടർ 19 ലക്ഷം രൂപക്കും വാടക്ക് നൽകാമെന്നായിരുന്നു ചിപ്സെൻറ വാഗ്ദാനം. ഇത് മറികടന്നാണ് പവൻഹൻസുമായി കരാർ ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം.
പവൻഹൻസുമായി ഉണ്ടാക്കിയ ധാരണത്തുകക്ക് മൂന്ന് ഹെലികോപ്ടർ പ്രതിമാസം 30 മണിക്കൂർ വെച്ച് പറത്താമെന്ന പുതിയ വാഗ്ദാനവും ചിപ്സൺ മുന്നോട്ടുവെക്കുന്നു. പൊതുമേഖലാ സ്ഥാപനമായതുകൊണ്ടാണ് പവൻഹൻസുമായി കരാറുണ്ടാക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഒരു കമ്പനിക്കുതന്നെ കരാർ കിട്ടുന്നവിധത്തിലാണ് ചർച്ച നടന്നതെന്ന നിലയിലുള്ള സൂചനയും കത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.