ജോലിക്കിടെ വീണ് ശരീരം തളര്‍ന്ന ഷബീര്‍ തുടര്‍ ചികിത്സക്കായി സഹായം തേടുന്നു

ഫറോക്ക്: ജോലിക്കിടെ വീണ് ശരീരം തളര്‍ന്ന ഷബീര്‍ എന്ന കൂലിപ്പണിക്കാരന്‍ കാഴ്ചക്കാരുടെ കണ്ണുനിറക്കുന്നു. കഴിഞ്ഞ മാസം 15നാണ് കണ്ണൂര്‍ കൂത്തുപറമ്പില്‍ കെട്ടിടത്തിന് മുകളില്‍ പണിയെടുക്കുന്നതിനിടെ കൊളത്തറ സ്വദേശി ചെറുവണ്ണൂര്‍ ടി.പി റോഡില്‍ വാടകക്ക് താമസിക്കുന്ന ചൊക്ളി ഷബീര്‍ (40) താഴേക്ക് വീണത്.

വീഴ്ചയില്‍ നട്ടെല്ലിന് സാരമായ ക്ഷതമേറ്റ ഇദ്ദേഹത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ചലനശേഷി വീണ്ടെടുക്കാനായില്ല. നിര്‍ധന കുടുംബാംഗമായ ഷബീറിന് വീടോ സഹായിക്കാന്‍ കഴിയുന്ന സഹോദരങ്ങളോ ഇല്ല. ആസ്ത്മ രോഗിയായ മാതാവും ഭാര്യയും പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന മൂന്നു മക്കളും അടങ്ങിയ കുടുംബത്തിന്‍െറ അത്താണിയാണ് ഈ യുവാവ്. തുടര്‍ ചികിത്സ സുമനസ്സുകളുടെ പങ്കാളിത്തം കൂടാതെ സാധ്യമല്ലാത്ത അവസ്ഥയിലാണ്. ഷബീറിനെ സഹായിക്കുന്നതിന് സമീപവാസികള്‍ ഡോ. ടി.പി. നൗഷീര്‍ രക്ഷാധികാരിയും ടി.പി. ഷഹീദ് (ചെയ.), കെ. മുഹമ്മദ് കുട്ടി (കണ്‍.) എന്നിവര്‍ ഭാരവാഹികളുമായി ഷബീര്‍ ചികിത്സ കുടുംബ സഹായ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.

യൂനിയന്‍ ബാങ്കിന്‍െറ ഫറോക്ക് പേട്ട ബ്രാഞ്ചില്‍ 450802 120 005 158 നമ്പര്‍ അക്കൗണ്ട് (IFSC UBIN 0545082) ആരംഭിച്ചതായി സഹായ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. ടി.പി. നൗഷീര്‍, ടി.പി. ഷഹീദ്, കെ. മുഹമ്മദ് കുട്ടി (കെ.ആര്‍.എസ്), കെ. മുഹമ്മദ് നിഷാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.