തൃശൂർ: കടൽമാർഗം ശ്രീലങ്കയിൽനിന്ന് കോയമ്പത്തൂരിൽ ഭീകരർ എത്ത ിയെന്ന വിവരത്തെതുടർന്ന് കൊടുങ്ങല്ലൂർ സ്വദേശിയുടെ വീട്ടിൽ പൊലീസ് അന്വേ ഷണം. ലഷ്കറെ ത്വയ്യിബ ഭീകരർക്ക് സഹായം ചെയ്തുവെന്ന സൂചനെയത്തുടർന്നാണ് കൊടുങ്ങല്ലൂർ സ്വദേശിയുടെ വീട്ടിൽ പൊലീസ് എത്തിയത്. ഭീകരവാദികൾ അതിർത്തി കടന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. കൊടുങ്ങല്ലൂർ മാടവന സ്വദേശി സംഘത്തിലുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് പൊലീസ് ഭാഷ്യം.
ഭീകരർ തമിഴ്നാട്ടിൽ എത്തിയത് ഇയാളുടെ സഹായത്തോടെയാണെന്ന് ദേശീയ രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന നൽകിയിട്ടുണ്ടേത്ര. വീട്ടിൽ രക്ഷിതാക്കൾ മാത്രമാണുണ്ടായിരുന്നത്. ഇവരിൽനിന്ന് ഇയാളുടെ നാട്ടിലെ ബന്ധങ്ങളെക്കുറിച്ചും തൊഴിലിനെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു.
രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ പിന്നീട് വിദേശത്തേക്ക് പോയെന്ന് അന്വേഷണ സംഘത്തിലുള്ളവർ പറഞ്ഞു. ഗൾഫിലേയും നാട്ടിലേയും ബന്ധങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗൾഫിൽ ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടേത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.