ഹേമ കമ്മിറ്റി: 18 കേസുകൾ രജിസ്റ്റര്‍ ചെയ്തു; അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 18 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എട്ട് കേസുകളിലെ പ്രതികളുടെ പേര് എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതില്‍ 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 10 സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. 14 ദിവസത്തിനകം അന്വേഷണത്തിൽ തീരുമാനമുണ്ടാകും.

ശരിയായ അന്വേഷണം നടന്നാല്‍ മാത്രമേ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളിലുള്ള കാര്യങ്ങള്‍ സത്യമാണോ, കള്ളമാണോ എന്ന് തെളിയിക്കാന്‍ കഴിയൂ. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചതെങ്കിലും കമ്മിറ്റിയുടെ പ്രവര്‍ത്തനം അതില്‍ മാത്രം ഒതുക്കിനിർത്തണമെന്ന് പറയാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു.

Tags:    
News Summary - Hema Committee: Govt says investigation is underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.