തിരുവനന്തപുരം: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും അല്ലാത്തപക്ഷം ഭാവികേരളം സർക്കാറിന് മാപ്പ് തരില്ലെന്നും എഴുത്തുകാരൻ ടി. പത്മനാഭൻ. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. ഇതൊക്കെ ചെയ്തത് ഏത് താരചക്രവർത്തിമാരായാലും അധികകാലം വാഴാൻ കഴിയിെല്ലന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ ചില വൃത്തികെട്ട ഏർപ്പാടുകൾ ഉണ്ടായിരുന്നു. ഒരു വ്യക്തിയെ ശിക്ഷിക്കണമെങ്കിൽ, ക്രൂശിക്കണമെങ്കിൽ അവൻ രാജ്യദ്രോഹം ചെയ്തെന്ന് വിളിച്ചുപറയും. പക്ഷേ തെളിവ് നിങ്ങൾ ഹാജരാക്കേണ്ട. മുദ്രവെച്ച കവറിൽ നല്ലതുപോലെ സീൽവെച്ച് ജഡ്ജിക്ക് കൊടുത്താൽ മതി.
താൻ എന്ത് കുറ്റമാണ് ചെയ്തതെന്ന് പ്രതി അറിയുന്നില്ല, അയാളുടെ വക്കീൽ അറിയുന്നില്ല, ലോകം അറിയുന്നില്ല. ചേംബറിന്‍റെ ഏകാന്തയിൽ ജഡ്ജി വായിച്ചുനോക്കുന്നുണ്ടെന്നാണ് പറയുന്നത്. അതും നമുക്ക് അറിയില്ല. ഒടുവിൽ സർക്കാറിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്യും. ഇത്തരം വൃത്തികെട്ട ഏർപ്പാടിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എതിർത്തിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. മുദ്രവെച്ച കവറുകളെ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.