മഞ്ഞപിത്തം: തൃശൂർ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനാവില്ല

തൃശൂർ: മഞ്ഞപിത്തം ബാധിച്ചതിനാൽ തൃശൂർ എഞ്ചിനീയറിങ് കോളജിലെ നാന്നൂറിലധികം വിദ്യാർഥികൾക്ക് ഇന്ന് ആരംഭിക്കുന്ന ബിടെക് പരീക്ഷകൾ എഴുതാനാവില്ല. കോളജിലെ പുരുഷ -വനിത ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണ് കൂട്ടത്തോടെ മഞ്ഞപ്പിത്തം  ബാധിച്ചത്. കോളജിലെ വൃത്തിഹീന സാഹചര്യമാണ് രോഗ വ്യാപനത്തിന് കാരണമെന്നd ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഹോസ്റ്റലിലും പരിസരത്തും അടിയന്തിരമായി ശുചീകരണം നടത്താൻ  ആരോഗ്യ വകുപ്പ് കോളജ് പ്രിൻസിപ്പലിന് നിർദേശം നല്കിയിട്ടുണ്ട്. ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പിന്നീട് അവസരമുണ്ടാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Tags:    
News Summary - hepatitis A: Engineering College Student B Tech Exam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.