നെയ്യാറ്റിന്‍കരയില്‍ 150 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി; രണ്ട്‌പേർ കസ്റ്റഡിയിൽ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ നിന്നും ഡി.ആർ.ഐ സംഘം 150 കോടിരൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട്‌പേരെ പിടികൂടി. നെയ്യാറ്റിന്‍കര പത്താംകല്ലില്‍ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്‍ വാടകക്ക് മുറിയെടുത്ത് രണ്ട്മാസമായി താമസിച്ച് വരുന്ന സംഘത്തെയാണ് പിടികൂടിയത്. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

തിരുമല സ്വദേശി രമേശ്(33)ഇയാളുടെ സുഹൃത്ത് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സന്തോഷ്(35)എന്നിവരെയാണ് പിടികൂടിയത്. നര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ ചെന്നൈ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത്. 20 കിലോ എം.ഡി.എം.എ ഇനത്തില്‍പ്പെട്ട ഹെറോയിൻ ആണ് പിടികൂടിയത്. 

Tags:    
News Summary - Heroin worth Rs 150 crore seized in Neyyattinkara; Two people are in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.