പൊന്നാനി റോഡിൽ സ്ഥാപിച്ച ബെൽ
എടപ്പാൾ: മുച്ചക്രത്തിൽ ഓടിയോടി എടപ്പാളിലെ ഓട്ടോറിക്ഷകളും ഹൈടെക് യുഗത്തിലൂടെ കുതിക്കുകയാണ്. ബെൽ അടിച്ചാൽ ഓട്ടോകൾ പാഞ്ഞെത്തുന്ന സംവിധാനമാണ് ഇവിടുത്തെ ഓട്ടോ തൊഴിലാളികൾ ആവിഷ്കരിച്ചിരിക്കുന്നത്. പൊന്നാനി റോഡിലെ ഓട്ടോ സ്റ്റാൻഡിലാണ് ബ്ലൂടൂത്ത് ബെൽ സ്ഥാപിച്ചത്.
റോഡ് മുറിച്ചുകടക്കാതെയും കൈ കാണിക്കാതെയും കൂക്കി വിളിക്കാതെയും എളുപ്പത്തിൽ ഓട്ടോകളെ സമീപിക്കാൻ വേണ്ടിയാണ് പുതിയ സംവിധാനം. വയോധികർ അടക്കമുള്ളവർ റോഡ് മുറിച്ചുകടക്കാൻ പലപ്പോഴായി പ്രയാസം നേരിടാറുണ്ട്. ഇതിനെല്ലാം പരിഹാരമാകും പുതിയ സംവിധാനം. പൊന്നാനി റോഡിൽ ഓട്ടോ സ്റ്റാൻഡിന് എതിർവശത്തെ ചൈതന്യ വെജിറ്റബിൾസിന് സമീപമാണ് സ്വിച്ച് സ്ഥാപിച്ചിരിക്കുന്നത്.
സ്വിച്ചിൽ അമർത്തിയാൽ ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് സ്ഥാപിച്ച അലാറം മുഴങ്ങും. ഉടൻ ഓട്ടോ എത്തും. ബ്ലൂടൂത്ത് സംവിധാനത്തിലൂടെയാണ് ബെൽ പ്രവർത്തിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ കൂടുതൽ ഓട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.