കൊച്ചി: സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് മിനിമം വേതനം നടപ്പാക്കാത്തതിെൻറ പേരിൽ മാനേജ്മെൻറുകൾക്കെതിരെ ശിക്ഷ നടപടികൾ പാടില്ലെന്ന് ഹൈകോടതി. മിനിമം വേതനം നടപ്പാക്കി ഏപ്രിൽ 23ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രി ചെയർമാൻ ഹുസൈൻ കോയ തങ്ങളും നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
മിനിമം വേതനവുമായി ബന്ധപ്പെട്ട് 2009 ലും 2014 ലും സർക്കാർ പുറത്തിറക്കിയ വിജ്ഞാപനങ്ങൾ ചോദ്യം ചെയ്യുന്ന ഹരജികൾ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ സർക്കാർ പുതിയ വിജ്ഞാപനം ഇറക്കി നടപ്പാക്കാൻ നിർബന്ധിക്കരുതെന്നും ഇത് അന്യായമാണെന്നുമാണ് ഹരജിക്കാരെൻറ വാദം. നിലവിലെ ഹരജിക്കൊപ്പം പഴയ ഹരജികളും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.