കൊച്ചി: തിരക്കേറിയ സമയങ്ങളിൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ അന്യായമായി യാത്രാ നിര ക്ക് വർധിപ്പിക്കുന്നത് ചോദ്യംചെയ്യുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്ക ാറുകളോട് വിശദീകരണം തേടി. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് നൽകിയ നിവേദനത് തിൽ നടപടിക്ക് നിർദേശിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം കൾചറൽ സെൻറർ വൈസ് പ്രസിഡൻറ് തിരുനാവായ സ്വദേശി അബ്ദുൽ അസീസ് കാളിയാടൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലി നോട്ടീസ് ഉത്തരവായത്.
കേന്ദ്രസർക്കാർ, കോർപറേറ്റ് മന്ത്രാലയം സെക്രട്ടറി, സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ, എയർ ഇന്ത്യ, സംസ്ഥാന സർക്കാർ എന്നിവരാണ് എതിർകക്ഷികൾ.
വിശേഷാവസരങ്ങളിലും ഉത്സവകാലത്തും എയർ ഇന്ത്യ ഉൾപ്പെടെ വിമാനക്കമ്പനികൾ നിർദാക്ഷിണ്യം നിരക്ക് കുത്തനെ കൂട്ടുകയാണെന്ന് ഹരജിയിൽ പറയുന്നു. കേരളം കടുത്ത പ്രളയത്തിൽ മുങ്ങിയപ്പോൾപോലും എട്ടും പത്തും ഇരട്ടിയായാണ് നിരക്ക് വർധിപ്പിച്ചത്. വിമാന യാത്രാനിരക്ക് സംബന്ധിച്ച ദേശീയ നയവും നിരീക്ഷണ സംവിധാനവും കൊണ്ടുവരാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.