കൊച്ചി: ഇടുക്കി ജില്ല കലക്ടറെ മാറ്റാൻ സർക്കാറിന് ഹൈകോടതിയുടെ അനുമതി. സാധാരണ നടപടിക്രമത്തിന്‍റെ ഭാഗമായി കലക്ടർ ഷീബ ജോർജിനെ മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഉപ ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
കൈയേറ്റം ഒഴിപ്പിക്കുന്നതടക്കം ചുമതലയുള്ളതിനാൽ കലക്ടറെ മാറ്റാൻ അനുമതി നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ മുൻ നിലപാട്. പട്ടയത്തിനായി ജില്ലയിൽ പലരും കാത്തിരിക്കുകയാണെങ്കിലും നടപടികളിൽ വേണ്ട പുരോഗതിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും പട്ടയത്തിന്‍റെ കൃത്യത സംബന്ധിച്ച് അന്വേഷിക്കുകയും വേണം. ഡിജിറ്റൽ സർവേ നടന്നു വരികയാണ്.
മറ്റ് ഒട്ടേറെ ഉത്തരവാദിത്തങ്ങളുമുള്ളതിനാൽ ജില്ല കലക്ടർ എന്ന നിലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ മതിയായ സമയം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കലക്ടർക്ക് തുല്യമോ അതിലുമുയർന്ന പദവിയിലോ ഉള്ള ഉദ്യോഗസ്ഥനെ സ്പെഷൽ ഓഫിസറായി നിയമിക്കാൻ നിർദേശിച്ചതെന്നും ഇക്കാര്യം സർക്കാർ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.