കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് നാല് വിദ്യാർഥികളെ ചാൻസലർ കൂടിയായ ഗവർണർ നാമനിർദേശം ചെയ്തത് എന്ത് മാനദണ്ഡം പരിഗണിച്ചാണെന്ന് അറിയിക്കണമെന്ന് ഹൈകോടതി. കോടതി ഇടപെടലിന് ശേഷവും, സർവകലാശാല നൽകിയ പട്ടിക മറികടന്ന് മറ്റ് നാല് പേരെ സ്വമേധയാ സെനറ്റംഗങ്ങളാക്കിയത് ചോദ്യംചെയ്ത് പട്ടികയിൽ ഉൾപ്പെട്ടിരുന്ന നന്ദകിഷോർ, ജെ. ഷഹനാസ് എന്നീ വിദ്യാർഥികൾ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
നാല് വിദ്യാർഥികളെ ചാൻസലർ സ്വമേധയാ സെനറ്റിലേക്ക് നാമനിർദേശം ചെയ്തത് ഹൈകോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ, ചാൻസലർ വീണ്ടും പുതിയ നാമനിർദേശം നടത്തുകയായിരുന്നു.
നന്ദകിഷോർ സർവകലാശാലയിലെ കലാപ്രതിഭയും ഷഹനാസ് സോഫ്റ്റ്ബാൾ ചാമ്പ്യനുമാണ്. പ്രതിഭ തെളിയിച്ച വിദ്യാർഥി പ്രതിനിധികൾ എന്ന നിലയിലാണ് സർവകലാശാല ഇവരുടെ പേര് ഉൾപ്പെടുത്തിയത്. എന്നാൽ, തങ്ങൾക്ക് പകരം ഉയർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടില്ലാത്ത രണ്ട് വിദ്യാർഥികളെയാണ് ഗവർണർ നാമനിർദേശം ചെയ്തതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.