കൊച്ചി: സ്വകാര്യ ലാബുകൾക്ക് ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്താനുള്ള സാധനങ്ങൾ സർക്കാർ തലത്തിൽ വിതരണം ചെയ്യാനാവുമോയെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് സർക്കാറിനോടും കേരള മെഡിക്കൽ സർവിസസ് കോർപറേഷനോടും ജസ്റ്റിസ് ടി.ആർ. രവി നിലപാട് തേടി. എന്തുവിലയ്ക്ക് ഇവ നൽകാനാവുമെന്നതടക്കം രണ്ടാഴ്ചക്കകം അറിയിക്കാനാണ് ഇടക്കാല ഉത്തരവിലെ നിർദേശം. കോവിഡ് നിർണയത്തിനുള്ള ആർ.ടി പി.സി.ആർ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം ദേവി സ്കാൻസ് ഉൾപ്പെടെയുള്ള സ്വകാര്യലാബുകൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
ഏകപക്ഷീയമായാണ് ടെസ്റ്റ് നിരക്ക് കുറച്ചതെന്നാണ് ഹരജിക്കാരുടെ വാദം. ടെസ്റ്റ് കിറ്റ് ഉൾപ്പെടെയുള്ളവയുടെ വില കുറഞ്ഞെന്നും ഹരിയാന, ഒഡിഷ, ഉത്തരഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കാണെന്നുമാണ് സർക്കാർ വാദം. ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്താൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ 448.20 രൂപയാണ് നിശ്ചയിച്ചതെന്നും വിശദീകരിച്ചു.
എന്നാൽ, സാധനങ്ങൾ വൻതോതിൽ വാങ്ങുേമ്പാൾ ഇളവ് ലഭിക്കുന്നതുമൂലമാണ് മെഡിക്കൽ സർവിസസ് കോർപറേഷന് കുറഞ്ഞ നിരക്ക് നിശ്ചയിക്കാനാവുന്നതെന്ന് ഹരജിക്കാർ വാദിച്ചു. തുടർന്നാണ് ടെസ്റ്റിനുവേണ്ട സാധനങ്ങൾ സർക്കാർതന്നെ ലാബുകൾക്ക് നൽകിക്കൂെടയെന്ന് കോടതി ആരാഞ്ഞത്. ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ട മെഡിക്കൽ സർവിസ് കോർപറേഷൻ സർക്കാറിെൻറ നയതീരുമാനം വേണമെന്ന് വ്യക്തമാക്കി. സർക്കാറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് അഡ്വക്കറ്റ് ജനറലും അറിയിച്ചു. തുടർന്നാണ് ഇക്കാര്യം അറിയിക്കാൻ സമയം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.