കൊച്ചി: ബാർകോഴക്കേസിൽ വിജിലൻസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. ബാർക്കോഴ കേസിൽ രണ്ട് സത്യവാങ്മൂലം സമർപ്പിച്ചതിനാണ് വിജിലൻസ് വിമർശനം ഏറ്റുവാങ്ങിയത്. കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജലൻസ് സ്പെഷ്യൽ പ്രൊസിക്യൂട്ടറും ഡയറക്ടർ ജനറൽ ഒാഫ് പ്രെസിക്യൂഷനും രണ്ട്സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് എന്തിനെന്ന് വിശദീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
വ്യക്തമായ ധാരണയില്ലാതെയാണോ കോടതിയിലെത്തുന്നതെന്ന് വിജിലൻസ് സി.െഎ യോട് കോടതി ചോദിച്ചു. സത്യവാങ്മൂലം സമർപ്പിക്കുന്നതിന് നിയമവും ചട്ടവുമുണ്ട്. തോന്നുന്നതുപോലെ ചെയ്യാനാകില്ലെന്നും കോടതി ശാസിച്ചു. രണ്ട്തവണ അവസാനിപ്പിച്ച കേസ് എന്തു സാഹചര്യത്തിലാണ് വീണ്ടും അന്വേഷിക്കുന്നതെന്നും തുടരന്വേഷണത്തിന് എന്ത് തെളിവ് ലഭിച്ചുവെന്നും വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.
അതേസമയം, വിജലൻസ് സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ചിരുന്നത് കീഴ്കോടതിയിലേക്ക് മാത്രമായിരുന്നെന്ന് ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി ഹൈകോടതിയിൽ റിേപ്പാർട്ട് നൽകി. എന്നാൽ, കീഴ്കോടതിയിൽ മാത്രമല്ല, എല്ലാ കോടതിയിലും ഹാജരാകാൻ അവകാശമുണ്ടെന്ന് സ്പെഷ്യൽ പ്രൊസിക്യൂട്ടർ വാദിച്ചു. സുപ്രീം കോടതിയലെ മുൻകേസിനെ പരാമർശിച്ചാണ് പ്രൊസിക്യൂട്ടർ വാദിച്ചത്. തുടർന്ന് ഇൗ കേസിൽ രണ്ടാഴ്ച കഴിഞ്ഞ് വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.