കെ. ബാബുവിനെതിരായ കേസ്​: അന്തിമ റിപ്പോർട്ട്​ രണ്ടുമാസത്തിനകമെന്ന്​ വിജിലൻസ്​ ഡയറക്​ടർ

​െകാച്ചി: മുൻ മന്ത്രി കെ. ബാബു ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസ്​ അന്വേഷണത്തി​​െൻറ അന്തിമ റിപ്പോർട്ട്​ രണ്ട്​ മാസത്തിനകം നൽകുമെന്ന്​ വിജിലൻസ് ഡയറക്ടർ. ​കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ െക. ബാബുവി​​െൻറ ബിനാമിയെന്ന്​ ആരോപണമുള്ള മറ്റൊരു പ്രതിയായ ബാബുറാം നൽകിയ ഹരജിയിലാണ്​ വിജിലൻസ്​ ഡയറക്​ടർ ഇക്കാര്യം  ഹൈകോടതിയെ അറിയിച്ചത്​.

അന്വേഷണം ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ബാബുവി​​െൻറ അപേക്ഷയിൽ വീണ്ടും മൊഴിയെടുക്കേണ്ടതിനാൽ അന്തിമ റിപ്പോർട്ട്​ നൽകാൻ രണ്ടുമാസംകൂടി അനുവദിക്കണമെന്ന്​ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്​ഥൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എന്ന്​ അന്വേഷണം പൂർത്തിയാക്കാനാവുമെന്ന്​ അറിയിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. 

ഇതുവരെയുള്ള അന്വേഷണത്തിൽ ബാബുറാമിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന്​ വിജിലൻസ്​  റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​. ഇത്​ രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് ബാബുറാമി​​െൻറ ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. 

Tags:    
News Summary - High Court Ended Former Minister K Babu Wealth Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.