കൊച്ചി: സേവനകാലത്തെ അവസാനമാസം വാങ്ങിയ ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ പുനർനിശ്ചയിക്കണമെന്ന് ഹൈകോടതി. 2018 ഒക്ടോബർ 12ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്. മാതൃഭൂമി പത്രത്തിൽനിന്ന് വിരമിച്ച 94 ജീവനക്കാർ നൽകിയ ഹരജിയിലാണ് നാല് മാസത്തിനകം പി.എഫ് പെൻഷൻ തുക പുനർനിശ്ചയിക്കാൻ ഉത്തരവിട്ടത്.
2018ലെ ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധനഹരജിയും കേന്ദ്രസർക്കാർ നൽകിയ പ്രത്യേകാനുമതി ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ഇ.പി.എഫ് അറിയിച്ചെങ്കിലും വിഷയത്തിൽ ഹൈകോടതി തീർപ്പുകൽപിച്ചതാണെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.