െകാച്ചി: സ്വയംഭരണാധികാരമുള്ള കോളജുകളുടെ സിലബസ് പരിഷ്കരണത്തിന് സർവകലാശാലകളുടെ അംഗീകാരം വേണ്ടതില്ലെന്ന് ഹൈകോടതി. ഇതിന് കോളജിലെ അക്കാദമിക് കൗൺസിലിെൻറ അംഗീകാരം മതിയാകും. സിലബസ് പരിഷ്കരണത്തിന് ഫീസ് ചുമത്താൻ സർവകലാശാലക്ക് കഴിയില്ലെന്നും പുതിയ കോഴ്സ് തുടങ്ങുന്നതിന് മാത്രമേ ഫീസ് ഇൗടാക്കാനും അംഗീകാരം നൽകാനും സർവകലാശാലക്ക് അധികാരമുള്ളൂവെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോളജ് അക്കാദമിക് കൗൺസിൽ അംഗീകരിച്ച സിലബസ് പരിഷ്കരണ ശിപാർശകളിൽ എം.ജി സർവകലാശാല നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൺസോർട്യം ഒാഫ് ഒാേട്ടാണമസ് കോളജസ് ഒാഫ് കേരള എന്ന സംഘടനയും നാല് കോളജുകളും നൽകിയ ഹരജിയിലാണ് ഉത്തരവ്.
തങ്ങളുടെ കോളജുകൾ തയാറാക്കിയ പാഠ്യപദ്ധതി അക്കാദമിക് കൗൺസിൽ അംഗീകരിച്ച് സർവകലാശാലക്ക് സമർപ്പിച്ചതായി ഹരജിക്കാർ പറയുന്നു. എന്നാൽ, ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരണത്തിന് ഒാരോ കോഴ്സിനും 50,000 രൂപയും ബിരുദാനന്തര ബിരുദത്തിന് ഒരു ലക്ഷവും വീതം സർവകലാശാല ഫീസ് ആവശ്യപ്പെട്ടു. സ്വയംഭരണാധികാരമുള്ള കോളജുകൾക്ക് പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് കോഴ്സ് നടത്താൻ അർഹതയുണ്ടെന്നും ഫീസോ സർവകലാശാല അംഗീകാരമോ വേണ്ടതില്ലെന്നും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. എന്നാൽ, സർവകലാശാല നിയമപ്രകാരം പാഠ്യപദ്ധതി പരിഷ്കരണത്തിനുൾപ്പെടെ അംഗീകാരം വേണമെന്നാണ് എം.ജി സർവകലാശാല കോടതിയെ അറിയിച്ചത്. അക്കാദമിക് നിലവാരം കുറയുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തേണ്ടതുണ്ട്. കോഴ്സ് കാലാവധി, മൂല്യനിർണയം, േഗ്രഡിങ് തുടങ്ങിയവയിലും അപാകതകളില്ലെന്ന് ഉറപ്പുവരുത്തണം. പരിശോധനകൾക്കും മറ്റുമായി ഫീസ് ഇൗടാക്കുന്നതിൽ അപാകതയില്ലെന്നും സർവകലാശാല വാദിച്ചു.
സ്വന്തം പാഠ്യപദ്ധതിയും പരീക്ഷാരീതിയും നടപ്പാക്കാൻ യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തിയ കോളജുകൾക്കാണ് സ്വയംഭരണാവകാശം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. സിലബസ് പരിഷ്കരണം കോളജിലെതന്നെ അക്കാദമിക് കൗൺസിൽ അംഗീകരിച്ചാൽ മതിയാവുമെന്നാണ് ചട്ടം. പുതിയ കോഴ്സുകൾ തുടങ്ങുേമ്പാഴേ അനുമതി ആവശ്യമുള്ളൂ. കോഴ്സിെൻറ സ്വഭാവത്തിൽ മാറ്റം വരുത്താതെ പാഠ്യപദ്ധതിയിൽ ചെറിയ പരിഷ്കരണം മാത്രമേ വരുത്തുന്നുള്ളൂവെങ്കിൽ അക്കാദമിക് കൗൺസിലിെൻറ ശിപാർശ നിയമാനുസൃതമാണോയെന്ന് വിലയിരുത്തുകയും അത് രേഖപ്പെടുത്തുകയും മാത്രമേ സർവകലാശാലകൾ ചെയ്യേണ്ടതുള്ളൂ. സർവകലാശാലക്ക് ഇതുമായി ബന്ധപ്പെട്ട് സേവനങ്ങളൊന്നും ചെയ്യേണ്ടതില്ലാത്തതിനാൽ ഇതിെൻറ പേരിൽ അമിത ഫീസ് ഇൗടാക്കാനുമാവില്ല. അനുമതിയുടെ കാര്യത്തിലെന്നപോലെ ഫീസ് ഇൗടാക്കാനും അധികാരമുള്ളത് പുതിയ കോഴ്സ് തുടങ്ങുേമ്പാൾ മാത്രമാണ്. സേവനവുമായി ബന്ധപ്പെടുത്തി മാത്രമേ ഫീസ് ഘടന നിലനിൽക്കൂ.
കോളജുകളുടെ അപേക്ഷയിൽ നടപടി സ്വീകരിക്കാത്ത നിലപാടിന് ന്യായീകരണമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫീസ് ആവശ്യപ്പെട്ടതടക്കമുള്ള സർവകലാശാല നടപടികൾ റദ്ദാക്കി. കോളജുകളുടെ അപേക്ഷ പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കുകയും ഇക്കാര്യം അപേക്ഷകരെ അറിയിക്കുകയും വേണം. അേപക്ഷയിലെടുത്ത നടപടികൾ കാര്യകാരണസഹിതം വിശദീകരിച്ച് ഉത്തരവിറക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.