കൊച്ചി: പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ പ്രതിയെ തേടി തങ്ങളെ അന്യായമാ യി പീഡിപ്പിക്കുെന്നന്ന് ആരോപിച്ച് ബന്ധു നൽകിയ ഹരജി ഹൈകോടതി തള്ളി. ജനുവരി മൂന്നിന് ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെത്തുടർന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസിലെ പ്രതി പ്രവീണിനെ ഒളിവിൽ താമസിപ്പിച്ചതായി ആരോപിച്ച് പൊലീസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൂറനാട് സ്വദേശി ഗോപിനാഥൻ നായർ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. അന്വേഷണവുമായി സഹകരിക്കാൻ ഹരജിക്കാരനോട് നിർദേശിച്ച കോടതി നിയമപരമായ അന്വേഷണം തുടരാൻ പൊലീസിനും അനുമതി നൽകി. പ്രതിെയ വീട്ടിൽ ഒളിവിൽ പാർപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് പീഡിപ്പിക്കുകയാണെന്നായിരുന്നു ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.