വാക്സിൻ ചലഞ്ചിന് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി

കൊച്ചി: വാക്സിൻ ചലഞ്ചിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി. അനുവാദമില്ലാതെ പെൻഷൻ തുകയിൽനിന്ന് പണം ഈടാക്കിയെന്ന ഹരജിയിലാണ് ഹൈകോടതി ഇടപെടൽ.

കെ.എസ്.ഇ.ബിയുടെ രണ്ട് മുൻജീവനക്കാരുടെ പെൻഷനിൽനിന്ന് അനുമതിയില്ലാതെ ഈടാക്കിയ തുക തിരിച്ചുനൽകണമെന്നും ഹൈകോടതി നിർദേശിച്ചു.

രണ്ടാഴ്ചക്കകം തുക തിരികെ നൽകാനാണ് ഹൈകോടതി നിർദേശം. നിയമ പിൻബലമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ തുക ഈടാക്കാനാകൂ എന്നും കോടതി നിരീക്ഷിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.