കൊച്ചി: നടി ആക്രമണക്കേസിലെ ഒന്നാം പ്രതി പൾസർ സുനി (എൻ.എസ്. സുനിൽ) ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യഹരജിയോടൊപ്പം ഹാജരാക്കിയ രേഖകളുടെ പകർപ്പ് വേണമെന്ന കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്‍റെ ആവശ്യം ഹൈകോടതി തള്ളി. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കായാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ, ദിലീപിന് ഇത് നൽകാനാകില്ലെന്നും ജാമ്യഹരജിയുടെ പകർപ്പ് വേണമെങ്കിൽ പുതിയ അപേക്ഷ നൽകാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
തുടർച്ചയായി ജാമ്യ ഹരജി നൽകിയതിനെത്തുടർന്ന് സുനിക്ക് ഹൈകോടതി ഈയിടെ 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരെണ്ണം തള്ളി മൂന്നുദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യ ഹരജി ഫയൽ ചെയ്തതിനാണ് പിഴ ചുമത്തുകയും ഹരജി തള്ളുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് ജാമ്യഹരജിയോടൊപ്പം നൽകിയ രേഖകളുടെ പകർപ്പ് തേടി ദിലീപ് കോടതിയെ സമീപിച്ചത്.
പൾസർ സുനി ഇതിനകം ഹൈകോടതിയിൽ 10 തവണയും സുപ്രീംകോടതിയിൽ രണ്ടുതവണയും ജാമ്യ ഹരജികൾ ഫയൽ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.