കൊച്ചി: വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണം തേടി. സംസ്ഥാനത്താകമാനം നാല് ലക്ഷത്തോളം കള്ളവോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്നും ഇവ മരവിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ അഞ്ച് വട്ടം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹരജിയിൽ പറഞ്ഞു. തുടർന്ന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കുകയായിരുന്നു. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.