കൊച്ചി: ടി.പി വധക്കേസ് പ്രതിയും സി.പി.എം നേതാവുമായ കുഞ്ഞനന്തന് ആശുപത്രിയിൽ ചികിത്സ തുടരാൻ കുടുംബാംഗത്തെ സഹായിയായി അനുവദിച്ചാൽ മതിയാവുമോയെന്ന് ഹൈകോടതി. നിലപാട് അറിയിക്കാൻ കുഞ്ഞനന്തനോട് നിർദേശിച്ച ജസ്റ്റി സുമാരായ എ. എം. ഷഫീഖ്, എ. എം. ബാബു എന്നിവരടങ്ങിയ ബെഞ്ച് വിഷയം തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. വിദഗ്ധ ചികിത്സയ്ക ്ക് ശിക്ഷ മരവിപ്പിച്ച് പരോൾ അനുവദിക്കണെമന്നായിരുന്നു കുഞ്ഞനന്തെൻറ ആവശ്യം. കുഞ്ഞനന്തെൻറ കാര്യത്തിൽ രാഷ്ട്രീയ താൽപര്യങ്ങളോടെയുള്ള ആക്ഷേപങ്ങളാണ് ഉണ്ടാകുന്നതെന്ന സർക്കാർ അഭിഭാഷകെൻറ നിലപാടിനെ കോടതി വി മർശിച്ചു.
കുഞ്ഞനന്തൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്നും ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. ജയിലിൽ കഴിഞ്ഞു കൊണ്ട് വിദഗ്ധ ചികിത്സ തേടാനാവില്ലേയെന്ന് കോടതി ചോദിച്ചു. മൂന്നു മാസം ആൻറിബേയാട്ടിക് കഴിച്ച ശേഷമാണ് ശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു. ജയിലിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്തെൻറ അഭിഭാഷകൻ വാദിച്ചു. മറ്റേതെങ്കിലും ആശുപത്രിയിൽ നിന്നുള്ള ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചിട്ടില്ലെന്ന് േകാടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള കുറ്റവാളിയാണ് കുഞ്ഞനന്തനെന്നും ആഗ്രഹിക്കുമ്പോഴൊക്കെ പരോൾ ലഭിക്കുന്നത് ഇൗ സ്വാധീന ശക്തിക്ക് ഉദാഹരണമാണെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ഹരജിക്കാരന് സാധാരണയിൽ കവിഞ്ഞ രോഗാവസ്ഥയുള്ളതായി തോന്നുന്നില്ല. പരോളിലിറങ്ങി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും ഭാരവാഹി ആവുകയും ചെയ്തിട്ടുണ്ട്. സി.പി.എം പാർട്ടി കോൺഗ്രസിലും പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സി.പി.എമ്മിന് കണ്ണൂരിലും പാനൂരിലും കുഞ്ഞനന്തെൻറ സാന്നിധ്യം ആവശ്യമുണ്ട്. ചികിത്സയുടെ പേരിൽ ഇളവു തേടുന്നത് പരോൾ ദുരുപയോഗം ചെയ്യാനാണെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
എന്നാൽ, സി.പി.എം നിരോധിക്കപ്പെട്ട പാർട്ടിയല്ലെന്നും തെരഞ്ഞെടുപ്പു കമീഷെൻറ അംഗീകാരമുള്ള സംഘടനയാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. അതിനാൽ, പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. സ്പെഷൽ പ്രോസിക്യൂട്ടർ കാസർകോട് ജില്ല കോൺഗ്രസിെൻറ നേതാവാണെന്നും സർക്കാർ അഭിഭാഷകൻ ആരോപിച്ചു. ഇൗ ഘട്ടത്തിലാണ് കോടതിയിൽ രാഷ്ട്രീയം വേണ്ടെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കിയത്.
അർഹത 240; ലഭിച്ചത് 205 പരോൾ മാത്രമെന്ന് കുഞ്ഞനന്തൻ
കൊച്ചി: കുഞ്ഞനന്തന് 240 ദിവസത്തെ പരോളിന് യോഗ്യതയുണ്ടായിരുന്നിട്ടും ഉപയോഗിച്ചത് 205 ദിവസം മാത്രമെന്ന് അഭിഭാഷകൻ ഹൈകോടതിയിൽ. സാധാരണ തടവുകാരന് വർഷംതോറും 60 ദിവസവും രോഗിക്ക് 90 ദിവസവുമാണ് നിയമപരമായി അർഹതയുള്ളത്. പൊലീസിേൻറതടക്കം റിപ്പോർട്ടുകൾ അനുകൂലമാണെങ്കിൽ ഇൗ കാലയളവ് പൂർണമായും പരോൾ അനുവദിക്കാം. എന്നാൽ, കുഞ്ഞനന്തന് 2015ൽ 53 ദിവസവും 2016ൽ 60 ദിവസവും 17ലും 18ലും 45 ദിവസം വീതവും മാത്രേമ പരോൾ ലഭിച്ചിട്ടുള്ളൂ. കുഞ്ഞനന്തെൻറ പരോളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.