കൊച്ചി: സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ താൽക്കാലികക്കാരുടെ സ്ഥിരനിയമനം ഹൈകോടതി തടഞ്ഞു. ഉമാദേവി കേസിെല ഉത്തരവിെൻറ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
സ്ഥിരപ്പെടുത്തരുതെന്ന നിർദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക് ചീഫ് സെക്രട്ടറി മൂന്നാഴ്ചക്കകം കൈമാറണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറിൽ (ഐ.എച്ച്.ആർ.ഡി) വർഷങ്ങളായി ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം തെക്കേക്കര സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവർ നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്. ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
തങ്ങൾക്ക് സമാനരായ ചില ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഒരു തസ്തികയിൽ ഏറെ നാൾ ജോലി ചെയ്തുവെന്ന പേരിൽ സ്ഥിരപ്പെടുത്തൽ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ ഉത്തരവുള്ളതായി കോടതി പറഞ്ഞു. എന്നാൽ, ഐ.എച്ച്.ആർ.ഡിയിൽ സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ കാര്യത്തിൽ അവർ ഹരജിയിൽ കക്ഷിയല്ലാത്തതിനാൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.