കൊച്ചി: മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് ആരോപണമില്ലെങ്കിൽ സഹകരണ ബാങ്കിലെ വായ് പ കുടിശ്ശിക തിരിച്ചടവിന് ഇളവനുവദിച്ച് ഉത്തരവിടാൻ മനുഷ്യാവകാശ കമീഷന് അധിക ാരമില്ലെന്ന് ഹൈകോടതി.
കേരള കോഒാപറേറ്റിവ് സൊസൈറ്റീസ് ആക്ട് പ്രകാരം സഹകരണ ബാങ ്കിലെ കാർഷിക-കാർഷികേതര വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള അധികാരം സർക്കാറിനും ര ജിസ്ട്രാർക്കും മാത്രമാണ്. അതിനാൽ സഹകരണ ബാങ്കിലെ വായ്പ കുടിശ്ശിക പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണയായി അടച്ചുതീർക്കാൻ അവസരം നൽകണമെന്ന് നിർദേശിക്കാൻ മനുഷ്യാവകാശ കമീഷന് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായ്പയെടുത്ത ചേർത്തല സ്വദേശി ടി.എൽ. ഫ്രാൻസിസിന് കമീഷൻ ഇളവനുവദിച്ചത് ചോദ്യംചെയ്ത് ചേർത്തല കടക്കരപ്പള്ളിയിലെ തങ്കി സർവിസ് സഹകരണ ബാങ്ക് അധികൃതർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തുക അടച്ചുതീർക്കാൻ ഫ്രാൻസിസിന് അവസരം നൽകണമെന്ന മേയ് 31ലെ മനുഷ്യാവകാശ കമീഷൻ ഉത്തരവ് ഹൈകോടതി റദ്ദാക്കി. വായ്പ കുടിശ്ശിക ഇൗടാക്കാനുള്ള ബാങ്കിെൻറ നടപടികളിൽ മനുഷ്യാവകാശ ലംഘനമുള്ളതായി പരാതിയില്ലാത്ത സാഹചര്യത്തിൽ കമീഷന് ഇടപെടാൻ കഴിയില്ലെന്ന ബാങ്കിെൻറ വാദം ഹൈകോടതി അംഗീകരിച്ചു.
2008ലാണ് ഫ്രാൻസിസ് 1.80 ലക്ഷം രൂപ വായ്പയെടുത്തത്. 2014ൽ ഇതു പുതുക്കിയതോടെ തുക 3.80 ലക്ഷമായി. പലിശയുൾപ്പെടെ കുടിശ്ശിക 5.17 ലക്ഷം രൂപയായി ഉയർന്നതോടെ പണം ഇൗടാക്കാൻ ബാങ്ക് നടപടി തുടങ്ങി. ഇതിനിടെയാണ് ഫ്രാൻസിസ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.