തൃശൂർ: അഞ്ച് വിദേശികളുൾപ്പെടെ 20 പേരെ ശനിയാഴ്ച വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് വിയ് യൂർ അതിസുരക്ഷ ജയിലിലേക്ക് മാറ്റി. ഭീകരവാദ-രാജ്യദ്രോഹ കുറ്റങ്ങളുടെ പേരിൽ തടവനു ഭവിക്കുന്നവരാണ് ഇവർ.
കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സെൻട്രൽ ജയില ുകളിൽ നിന്ന് അടുത്തയാഴ്ച 35 പേരെ ഇങ്ങോട്ട്മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് കൂടുതൽ ആളുകളെ ഇവിടേക്ക് മാറ്റുക. തിരുവനന്തപുരത്ത് നിന്നും മൂന്ന് പേരെ മാത്രമേ കൊണ്ടുവരാനുള്ളൂ. തടവുകാർ എത്തുന്നതോടെ ജയിൽ പൂർണതോതിൽ പ്രവർത്തനത്തിലാവും.
സുരക്ഷാജയിലിൽ തീർത്ത വാച്ച് ടവറിൽ ആവശ്യത്തിന് ജീവനക്കാർ അടുത്തയാഴ്ചയോടെ എത്തും. ജയിൽ സ്കാർപിയോൺ സേനയുടെ കാവലിലാണ്. കോടതി വിചാരണകൾ, ബന്ധുക്കളെ കാണൽ എന്നിവ ഉൾപ്പെടെ എല്ലാം വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാവും. മുഴുവൻ സമയ അത്യാധുനിക കാമറകളുടെ നിരീക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജയിലിൽ വീഡിയോ കോൺഫറൻസ് സംവിധാനം ജയിൽ വകുപ്പിന് ലക്ഷങ്ങൾ ലാഭിക്കാൻ സഹായകമാവും. എൻ.ഐ.എ തടവുകാരെ കോടതിയിൽ ഹാജരാക്കി മടക്കിയെത്തിക്കുന്നതിന് സുരക്ഷ സേന, അവരുടെ എസ്കോർട്ട് വാഹനങ്ങൾ എന്നിവയടക്കം ഒരു ലക്ഷം രൂപയോളമാണ് െചലവ്. കൊണ്ടുപോയി മടക്കിയെത്തിക്കുന്നത് വരെയുള്ള സുരക്ഷ പ്രശ്നം വേറെ.
കഴിഞ്ഞ ദിവസം അനൂപ് എന്ന തടവുകാരനുമായി വിയ്യൂരിൽ നിന്നും എൻ.ഐ.എ കോടതിയിലേക്ക് പോയി വാഹനം തകരാറിലായി അരമണിക്കൂറോളം വഴിയരികിൽ കിടന്നു. ഒരു തടവുകാരന് നാല് സുരക്ഷ സേനാംഗങ്ങൾ എന്നതാണ് കണക്ക്. ഇതിനെല്ലാം വീഡിയോ കോൺഫറൻസ് സംവിധാനം പരിഹാരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.