അതിവേഗ റെയിൽ പദ്ധതി ആളുകളെ കബളിപ്പിക്കാൻ -ഇ. ശ്രീധരൻ

കൊല്ലം: സംസ്ഥാന സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ കെ-റെയിലിനെ വീണ്ടും വിമർശിച്ച് ഇ. ശ്രീധരൻ. 95,000 കോടി രൂപ ചെലവുവരുന്ന പദ്ധതി പൂർത്തീകരിക്കാൻ 1.25 ലക്ഷം കോടി രൂപയാകും. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഈ പദ്ധതി പൂർത്തിയാക്കാൻ കുറഞ്ഞത് 10 വർഷം എടുക്കുമ്പോൾ കേരള സർക്കാറിനുകീഴിൽ 20 വർഷമെങ്കിലും വേണ്ടിവരും. പുതിയ റെയിൽ പദ്ധതി തുടങ്ങുമ്പോൾ പലതരം പഠനങ്ങൾ നടത്തേണ്ടതുണ്ട്. ആളുകളെ ഏതുതരത്തിലാണ് ബാധിക്കുന്നതെന്നും പാടങ്ങൾ, ഓവുചാലുകൾ എന്നിവ മൂടിപ്പോകുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതവും പഠിക്കണം. നാല് മണിക്കൂർകൊണ്ട് ഓടിയെത്താവുന്ന കെ-റെയിലിന് സ്ലീപ്പർ എന്തിനാണെന്ന്​​ അദ്ദേഹം ചോദിച്ചു.

Tags:    
News Summary - High speed rail, rail project, E Sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.