കൊച്ചി: വനിതാമതിലിൽ പങ്കാളിയാകാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് സർക്കാർ വീണ്ടും ഹൈകോടതിയെ അറിയിച്ചു. പ രിപാടിക്കുവേണ്ടി സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിക്കുന്നില്ലെന്നും വ്യക്തമാക്കി. മതിലിന് നിർബന്ധ സ്വഭാവമ ുെണ്ടന്നും കുട്ടികളെ വരെ പങ്കെടുപ്പിക്കുകയാെണന്നും സർക്കാർ പണം ചെലവഴിക്കുകയാെണന്നും ആരോപിച്ച് വിവരാവക ാശ പ്രവര്‍ത്തകൻ ഡി.ബി. ബിനു നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
മതിൽ സർക്കാറിെൻറ നയപരമായ തീരുമാനത്തിെൻറ ഭാഗമാണെന്നും ഉദ്യോഗസ്ഥർ ഇതിനായി ഏകോപന പ്രവർത്തനങ്ങൾ നടത്തുന്നതിൽ തെറ്റെന്താണെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ െബഞ്ച് വാക്കാൽ ആരാഞ്ഞു. സർക്കാർ തീരുമാനങ്ങൾ ഉദ്യോഗസ്ഥരിലൂടെയേ നടപ്പാക്കാനാവൂവെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് മതിലിന് നിർബന്ധാവസ്ഥയുണ്ടോയെന്ന കാര്യത്തിൽ മറുപടിക്കായി മാറ്റിയ ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. വനിതാമതിലിെൻറ സാമ്പത്തിക ചെലവ് പൊതുഖജനാവിൽ നിന്നാണെന്നും ഇത് തടയണമെന്നുമുള്ള ആവശ്യം ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
വനിതാമതില്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാണെന്നും പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയാണെന്നും ആരോപിച്ച് തൃശൂരിലെ മലയാള വേദി സംഘടന പ്രസിഡൻറ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയിലും കഴിഞ്ഞദിവസം കോടതി വിശദീകരണം തേടിയിരുന്നു. വനിതാമതിലില്‍ പങ്കെടുക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമോയെന്നതടക്കമുള്ള വിശദീകരണമാണ് തേടിയിട്ടുള്ളത്. പെങ്കടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് ഹരജി പരിഗണനക്കെത്തിയപ്പോൾ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇൗ ഹരജിയും വ്യാഴാഴ്ചയാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.