കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന സുനില്‍കുമാറിെൻറ ക്രിമിനൽ പശ്ചാത്തലമടക്കമുള്ള വിവരങ്ങടങ്ങുന്ന റിേപ്പാർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദേശം. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം, അറസ്റ്റിലാവുന്നതിനു മുമ്പും ശേഷവും ബന്ധപ്പെട്ടവരാരൊക്കെ, കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകളെന്തെല്ലാം, കുറ്റകൃത്യത്തിെൻറ സ്വഭാവം, ജാമ്യത്തില്‍ വിട്ടാല്‍ കേസിനെ ബാധിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് നൽകാനാണ് സിംഗിൾ ബെഞ്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിർദേശിച്ചിട്ടുള്ളത്.
നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിൽ അറസ്റ്റിലായി ഏഴു മാസമായി ജുഡീഷ്യൽ റിമാൻഡിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സുനിൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സർക്കാറിനോട് റിപ്പോർട്ട് തേടിയ ശേഷം ഹരജി വീണ്ടും സെപ്തംബർ 25ന് പരിഗണിക്കാനായി മാറ്റി.
ഒരേ കേസായതിനാൽ നടി കാവ്യാമാധവെൻറ മുൻകൂർ ജാമ്യ ഹരജിക്കൊപ്പം തെൻറ ജാമ്യ ഹരജിയും കേൾക്കണമെന്ന ആവശ്യം സുനിയുടെ അഭിഭാഷകന്‍ ഉന്നയിച്ചു. എന്നാൽ, പള്‍സര്‍ സുനിയുടേത് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ജാമ്യ ഹരജിയാണെന്നും കാവ്യാ മാധവേൻറത് മുന്‍കൂര്‍ ജാമ്യ ഹരജിയാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഇൗ ആവശ്യം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.