കൊച്ചി: നടി ലീന മരിയ പോളിനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടോയെന്ന് അറിയിക്കണ മെന്ന് ഹൈകോടതി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം അനുവദിക്കണ മെന്നുമാവശ്യപ്പെട്ട് ഇവർ നൽകിയ ഹരജിയിലാണ് ഡിവിഷൻബെഞ്ച് വിശദീകരണം തേടിയത്. പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടി സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
ഡിസംബർ 15ന് വൈകുന്നേരമാണ് മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെ വെടിവെപ്പ് നടത്തിയത്. നവംബർ മൂന്ന് മുതൽ അധോലോക സംഘത്തലവൻ രവി പൂജാരിയുടെ നിർദേശ പ്രകാരമാണെന്ന് വ്യക്തമാക്കി ഒരാൾ പലപ്പോഴായി ഫോണിൽ വിളിച്ച് 25 കോടി ആവശ്യപ്പെടുന്നതായും അല്ലാത്തപക്ഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇൗ ഭീഷണിയുടെ തുടർച്ചയായാണ് വെടിവെപ്പ് സംഭവമുണ്ടായത്. ഇൗ സാഹചര്യത്തിൽ തെൻറയും വീട്ടുകാരുടെയും ജീവനും സ്വത്തിനും സ്ഥാപനത്തിനും ജീവനക്കാർക്കും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.