െകാച്ചി: സ്ഥിരമായി അബോധാവസ്ഥയിൽ (കോമ) കഴിയുന്ന രോഗികളുടെ സ്വത്തുവകകളും ബാങ ്ക് അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ രക്ഷാകർത്താക്കളെ നിയമിക്കാമെന്ന് ഹൈകോടതി. ശാ രീരിക -മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഗാര്ഡിയന്മാരെ നിയമിക്കാമെന്ന് വിവിധ നിയമങ്ങള്‍ പറയുന്നുണ്ടെങ്കിലും രോഗമോ പരിക്കോ, വിഷബാധയോ മൂലം കോമയിലായവരുടെ കാര്യത്തിൽ ഇത് ബാധകമാകാത്തത് പരിഗണിച്ചാണ് ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോന്, ജസ്റ്റിസ് എൻ. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്.
രോഗിയുടെ ഭാര്യയോ മക്കളോ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫിസറോ ആയിരിക്കണം രക്ഷാകർത്താക്കളെന്നും ഉത്തരവിൽ പറയുന്നു. അബോധാവസ്ഥയിലുള്ള എറണാകുളം മരട് താമരശ്ശേരി വീട്ടില്‍ ടി. ഗോപാലകൃഷ്ണെൻറ ഭാര്യ ശോഭാ ഗോപാലകൃഷ്ണന്, മകന് നവനീത് കൃഷ്ണന്, അബോധാവസ്ഥയിലുള്ള ഇരുമ്പനം തൈപ്പറമ്പില്‍ വീട്ടില്‍ ടി.വി. വര്‍ക്കിയുടെ ഭാര്യ സി.എ ഷെര്‍ളി, മക്കളായ വര്‍ഷ വര്‍ക്കി, തുഷാര വര്‍ക്കി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
രക്ഷാകർത്താവ് ആയി നിയമിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ അബോധാവസ്ഥയിലുള്ള രോഗിയുടെ സ്വത്ത് വിവരം സമര്‍പ്പിക്കണം, രോഗി അബോധാവസ്ഥയില്‍ ആണെന്ന് ന്യൂറോളജിസ്റ്റ് ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് റിപ്പോർട്ട് നല്‍കണം തുടങ്ങി 14 മാര്ഗനിര്ദേശങ്ങളടക്കമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കോമയിലുള്ളവരുടെ കാര്യത്തിൽ പാർലമെൻറ് നിയമ നിർമാണം നടത്തുന്നത് വരെയാണ് ഇൗ മാർഗ നിർദേശങ്ങൾ പ്രാബല്യത്തിലുണ്ടാവുക. തഹസില്‍ദാറിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥന് രോഗിയെ സന്ദര്‍ശിച്ച് അടുത്ത ബന്ധുക്കളുടെ വിവരങ്ങള്‍, അവരുടെ സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കണം.
ഗാര്ഡിയന് രോഗിയുടെ താല്പര്യങ്ങള് സംരക്ഷിക്കണം, ഓരോ ആറു മാസത്തിലും ഹൈകോടതി രജിസ്ട്രാര്‍ ജനറലിന് റിപ്പോർട്ട് നല്‍കണം. ഗാര്ഡിയന് അധികാരം ദുര്‍വിനിയോഗം ചെയ്താല്‍ രോഗിയുടെ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും കോടതിയെ സമീപിക്കാം. രോഗിയെ ചികിത്സക്കോ മറ്റു കാര്യങ്ങള്‍ക്കോ ഇതര സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ കൊണ്ടുപോവുകയാണെങ്കില്‍ അനുമതി തേടണം എന്നിവയും നിര്‍ദേശങ്ങളിലുണ്ട്.അബോധാവസ്ഥയില്‍ കിടന്ന ടി. ഗോപാലകൃഷ്ണന് 2019 ജനുവരി 13ന് മരണപ്പെട്ട സാഹചര്യത്തിൽ സ്വത്തുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ നിയമപരമായി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ടി.വി. വര്‍ക്കിയുടെ ഭാര്യ ഷെര്‍ളിയെ കോടതി ഗാര്‍ഡിയനായി നിയമിച്ചു. ഉത്തരവിെൻറ പകര്‍പ്പ് വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് കൈമാറാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.