വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈകോടതി നിര്‍ദേശം

കൊച്ചി: കൊല്ലം എസ്.എന്‍ കോളജ് ഫണ്ട് വകമാറ്റിയ കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താൻ ഹൈകോടതി നിർദേശം. ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ എസ്​.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ്​ കോടതി ഉത്തരവ്​. അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോർട്ട്​ സമർപ്പിക്കാനും നിർദേശമുണ്ട്​.

വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ ഹൈകോടതി കുറ്റം ചെയ്തവരെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും വ്യക്​തമാക്കി.  കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്‍കിയ ഹരജിയിലാണ്​ ഹൈകോടതി സിംഗ്ൾ ബെഞ്ച്​ ഉത്തരവ്​.

Tags:    
News Summary - Highcourt directon to enquire against vellapally nadeshan-KERALA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.