കൊച്ചി: അനധികൃത ഫ്ലക്സുകളും പരസ്യബോർഡുകളും സ്ഥാപിക്കുന്ന കാര്യത്തിൽ ഭരിക്കുന്ന പാർട്ടികൾതന്നെ നിയമലംഘനം നടത്തുെന്നന്ന് ഹൈകോടതി.
സർക്കാറിെൻറയും കോടതിയുടെയും ഉത്തരവുകൾ മാനിക്കാതെയാണ് ഇൗ നിയമലംഘനങ്ങളെന്നും സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. അതേസമയം, ഫ്ലക്സുകളും പരസ്യബോർഡുകളും നീക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പൊതുതാൽപര്യ സ്വഭാവത്തിലുള്ളതായതിനാൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻ െബഞ്ചിന് വിടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇൗ ആവശ്യത്തിൽ ഹരജിക്കാരുടെ നിലപാട് തേടിയ കോടതി രണ്ടാഴ്ചക്കുശേഷം ഹരജി പരിഗണിക്കാനായി മാറ്റി. പള്ളിക്ക് മുന്നിലെ റോഡിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സുകളും പരസ്യബോർഡുകളും നീക്കാൻ നടപടി ആവശ്യപ്പെട്ട് കറ്റാനം സെൻറ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കപള്ളി അധികൃതർ നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് -പരസ്യ ബോർഡുകൾ നീക്കാനും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കാനും നേരത്തേ ഇതേ ഹരജിയിൽ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് അനധികൃത ഫ്ലക്സ് -പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് പൊലീസ് സഹായം തേടാമെന്ന് പഞ്ചായത്ത് ഡയറക്ടർ സർക്കുലർ ഇറക്കിയെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. കൊച്ചി നഗരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഇവ നീക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. പുതിയ സർക്കുലറിെൻറ സഹായത്താൽ ഇവ നീക്കുന്നതിനൊപ്പം കേസ് നടപടി തുടങ്ങുമെന്നും കൊച്ചി കോർപറേഷെൻറ അഭിഭാഷകൻ വ്യക്തമാക്കി.
ഇൗ ഘട്ടത്തിലാണ് ഭരണത്തിലിരിക്കുന്ന പാർട്ടികളെ കോടതി വിമർശിച്ചത്. അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടികളാണ് ഉത്തരവ് ലംഘിക്കുന്നതെന്നും നിയമനടപടിയുണ്ടാവില്ലെന്ന ചിന്ത അവർക്കുണ്ടാവാമെന്നും കോടതി അഭിപ്രായപ്പെട്ടു. അനധികൃത ബോർഡുകൾ നീക്കിയശേഷം ബന്ധപ്പെട്ടവർക്കെതിരെ കേസെടുത്താൽ മാത്രം പോരാ ഉത്തരവാദികളായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തണം. കുറഞ്ഞപക്ഷം ബോർഡുകൾ നീക്കാനുള്ള ചെലവെങ്കിലും ഈ ഇനത്തിൽ ലഭിക്കും. കേന്ദ്ര-സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷനുകളും ഇതിനോട് യോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് വിഷയം ഡിവിഷൻ ബെഞ്ചിന് കൈമാറണമെന്ന ആവശ്യം സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.