െകാച്ചി: ലൈറ്റ് മോേട്ടാർ വാഹന ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് 7500 കിലോയിലധികം ഭാരമ ില്ലാത്ത െചറിയ ട്രാൻസ്പോർട്ട് വാഹനം ഒാടിക്കാൻ എട്ടാം ക്ലാസ് പാസായിരിക്കണമെന ്ന നിബന്ധന വേണ്ടെന്ന് ഹൈകോടതി.
ലൈറ്റ് മോേട്ടാർ വാഹനം ഒാടിക്കാൻ യോഗ്യതയുള്ളവ ർക്ക് നിലവിലെ നിയമ പ്രകാരം 7500 കിലോ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഒാടിക്കാൻ ബാഡ്ജ് വേണ്ടെന്ന സുപ്രീംേകാടതി വിധി നിലവിലുള്ളതിനാൽ എട്ടാം ക്ലാസ് യോഗ്യത സംബന്ധിച്ച വ്യവസ്ഥ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ വ്യക്തമാക്കി. ലൈറ്റ് മോേട്ടാർ വാഹന ഡ്രൈവിങ് ലൈസൻസുണ്ടായിട്ടും ട്രാൻസ്േപാർട്ട് വാഹനം ഒാടിക്കാനുള്ള അവകാശം നിേഷധിച്ച തിരൂർ ആർ.ടി.ഒ ഒാഫിസ് അധികൃതരുടെ നടപടിക്കെതിരെ നൽകിയ രണ്ടു ഹരജിയാണ് കോടതി പരിഗണിച്ചത്.
എട്ടാം ക്ലാസ് പാസായിട്ടില്ലെങ്കിൽ ട്രാൻസ്പോർട്ട് വാഹനം ഒാടിക്കാൻ അനുമതി നൽകാനാവില്ലെന്നാണ് ചട്ടമെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ലൈറ്റ് മോേട്ടാർ വാഹനങ്ങൾ ഒാടിക്കാൻ അനുമതി ലഭിച്ചവരാണ് ഹരജിക്കാരെന്നും 7500 കിലോയിൽ താഴെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഒാടിക്കാൻ അവർക്ക് നിയമപരമായി അനുമതിയുണ്ടെന്നും േകാടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.