കൊച്ചി: ഹാദിയ കേസിലെ വിധിയിൽ പ്രതിഷേധിച്ച് ഹൈകോടതിയിലേക്ക് മാർച്ച് നടത്തുകയും മാർച്ച് തടഞ്ഞ പൊലീസിനുനേരെ അതിക്രമം കാണിക്കുകയും ചെയ്ത കേസിൽ എട്ട് എസ്.ഡി.പി.െഎ പ്രവർത്തകർ അറസ്റ്റിൽ. ഹാദിയയുടെ വിവാഹം റദ്ദാക്കിയ വിധിക്കെതിരെ കഴിഞ്ഞ വർഷം മേയ് 29നാണ് എറണാകുളം മണപ്പാട്ടിപ്പറമ്പിൽനിന്ന് ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയത്.
കേസിൽ 35 മുതൽ 42 വരെ പ്രതികളായ തമ്മനം പുതിയറോഡ് മുക്കാൽ എടതുണ്ടിപ്പറമ്പിൽ വീട്ടിൽ സലാം സുലൈമാൻ (34), ഇടപ്പള്ളി പോണേവഴി വലിയകത്ത് വീട്ടിൽ ഹാരിസ് ഉമ്മർ (42), പള്ളുരുത്തി പൈറോഡ് കിളിമംഗലത്ത് വീട്ടിൽ അഷ്റഫ് ഹമീദ് (48), പള്ളുരുത്തി തങ്ങൾനഗർ ഇടപ്പറമ്പ് വീട്ടിൽ സുധീർ യൂസുഫ് (38), ഫോർട്ട്കൊച്ചി ഇൗരവേലി മാളിയേക്കൽ വീട്ടിൽ അൽസാദ് അബ്ദുൽ ഗഫൂർ (28), ഫോർട്ട്കൊച്ചി കേച്ചരി ചെറളായി പുത്തൻപറമ്പ് അനീഷ് അബ്ദുൽ അസീസ് (35), മട്ടാഞ്ചേരി പുതുവാശ്ശേരിപ്പറമ്പ് വീട്ട് നമ്പർ 4/233ൽ അനസ് അസീസ് (32), ഫോർട്ട്കൊച്ചി സി.പി തോട് വീട്ട് നമ്പർ 2/790ൽ സിദ്ദീഖ് സുലൈമാൻ (49) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈകോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചും തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും മാർഗതടസ്സം സൃഷ്ടിച്ച് ജാഥ നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞും ആക്രമിച്ച് പരിേക്കൽപിച്ചും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് മൂവായിരത്തോളം എസ്.ഡി.പി.െഎ, പോപുലർ ഫ്രണ്ട്, മുസ്ലിം ഏേകാപന സമിതി പ്രവർത്തകരെ പ്രതിയാക്കി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട തിരച്ചിലിനിടെയാണ് പ്രതികൾ വലയിലായത്.ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കുവേണ്ടി തിരച്ചിൽ ഉൗർജിതമാക്കിയതായി എറണാകുളം എ.സി.പി കെ. ലാൽജി അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.