കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതികളായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർക്ക് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് എൻ.ഐ.എ കോടതിയിലുള്ള രേഖകൾ ഹാജരാക്കണമെന്ന് ഹൈകോടതി. അന്വേഷണ ഏജൻസി സമർപ്പിച്ച അന്തിമ റിപ്പോർട്ട് അടക്കം ഹാജരാക്കാനാണ് ജസ്റ്റിസ് എസ്. ഹരിപ്രസാദ്, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
മാവോവാദി ബന്ധം ആരോപിച്ച് പിടിയിലായ ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. അപ്പീൽ അടുത്തയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
ഒമ്പതുമാസത്തോളമായി കസ്റ്റഡിയിൽ കഴിയുന്നതും ചില ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും വിലയിരുത്തി പ്രത്യേക എൻ.ഐ.എ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചതിനെതിരെയാണ് അപ്പീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.