വിഴിഞ്ഞം സമരപന്തൽ ഉടൻ പൊളിക്കണമെന്ന് ഹൈകോടതി

കൊച്ചി: വിഴിഞ്ഞം സമരപന്തൽ ഉടൻ പൊളിക്കണമെന്ന് ഹൈകോടതി. സിംഗിൾബെഞ്ചാണ് ഉത്തരവിട്ടത്. ഹൈകോടതിയിൽ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജികളിലാണ് നിർദേശം. അതേസമയം, സമരപന്തൽ പൊളിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ നിലപാടെടുത്തു.

തുറമുഖ നിർമാണത്തിന് ​​പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് കോടതി അലക്ഷ്യ ഹരജി നൽകിയത്. തുറമുഖനിർമാണം തടസപ്പെടുത്തരുതെന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പിന്റെ ഹരജിയിൽ കോടതി ഉത്തരവിട്ടിരുന്നു. പദ്ധതിസ്ഥലത്തേക്ക് പ്രവേശിക്കരുതെന്നും സമാധാനപരമായി സമരം തുടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ, ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും തുറമുഖ നിർമാണത്തിന് തടസം നേരിടുകയാണെന്നും കാണിച്ച് അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, സമരപന്തൽ പൊളിക്കില്ലെന്നും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.

Tags:    
News Summary - Highcourt on vizhinjam strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.