ബോണക്കാട്​ വനമേഖലയിലേക്ക്​ പ്രവേശിക്കുന്നതിന്​ നിയന്ത്രണം വേണം-ഹൈകോടതി

തിരുവനന്തപുരം: ബോണക്കാട് വനമേഖലയിലേക്ക്​  പ്രവേശിക്കുന്നതും വന ഭൂമി കൈയേറുന്നതും തടയാൻ നടപടിയെടുക്കണമെന്ന്​ സർക്കാറിനോട്​ ഹൈകോടതി. 

ബോണക്കാട്​ കുരിശുമല സംരക്ഷണ സമിതി എന്ന സംഘടനയുടെ നേതൃത്വത്തിൽ ബുധനാഴ്​ച ബോണക്കാട്​ കുരിശുമല തീർഥാടനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ്​  ഉത്തരവ്​. ബോണക്കാട്ട്​ വനത്തിൽ കുരിശ്​ സ്​ഥാപിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ തൽസ്​ഥിതി തുടരാൻ 2017 ഒാഗസ്​റ്റ്​ 31ന്​ കോടതി ഉത്തരവുണ്ടായിരുന്നു. 

ബുധനാഴ്​ച കുരിശുമല തീർഥാടനം നടത്താനുള്ള നീക്കം ചൂണ്ടിക്കാട്ടി ഹരജിക്കാരനായ ജയച​ന്ദ്രൻ ഉപ ഹരജി നൽകിയിരുന്നു. ഇൗ ഹരജി പരിഗണിച്ചാണ്​ കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്​.

Tags:    
News Summary - Highcourt order on Bonacaud issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.