??? ??????

കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണം -ഹൈകോടതി

കൊച്ചി: കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സർക്കാറിന് ഹൈകോടതി കൈമാറി. പള്ളി ജില്ലാ കലക്ടർ ഏറ്റെടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു.

പള്ളിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും സ്ഥിതിഗതികൾ ശാന്തമായ ശേഷം ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. അതേസമയം, മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് തടസമുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു.

കോതമംഗലം ചെറിയ പള്ളിയുെട നിയന്ത്രണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒാർത്തഡോക്സ് സഭ നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവുണ്ടായത്. സഭക്ക് വേണ്ടി വികാരി തോമസ് പോൾ റമ്പാൻ ആണ് ഹരജി നൽകിയത്. യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിൽ ഒാർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.

Tags:    
News Summary - Highcourt order to handover Kothamangalam Church to Kerala Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.