ഡാം തുറന്നതിൽ വീഴ്​ചയെന്ന്​ ജഡ്​ജിക്ക്​ കത്ത്​; സ്വമേധയാ കേസെടുത്ത്​ ഹൈകോടതി

കൊ​ച്ചി: സം​സ്​​ഥാ​ന​ത്തു​ണ്ടാ​യ​ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പ്ര​ള​യ​ക്കെ​ടു​തി​ക്കി​ട​യാ​ക്കു​ന്ന വി​ധം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ രീ​തി​യി​ൽ ഡാം ​തു​റ​ന്നു​വി​ട്ടു​വെ​ന്നും ദു​ര​ന്തം ഒ​ഴി​വാ​ക്കാ​വു​ന്ന വി​ധം ഡാ​മു​ക​ൾ കൈ​കാ​ര്യം ​ചെ​യ്യു​ന്ന​തി​ൽ മ​ന്ത്രി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും വീ​ഴ്​​ച പ​റ്റി​യെ​ന്നു​ം​ ചൂ​ണ്ടി​ക്കാ​ട്ടി ചാ​ല​ക്കു​ടി സ്വ​ദേ​ശി എ​ന്‍.​ആ​ര്‍. ജോ​സ​ഫ് ഒ​രു ജ​ഡ്​​ജി​ക്ക​യ​ച്ച ക​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ബെ​ഞ്ച്​ േക​സെ​ടു​ത്ത​ത്. ഹ​ര​ജി വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും. സം​ഭ​ര​ണ​ശേ​ഷി​യും ഒ​ന്നി​ച്ച്​ വെ​ള്ളം തു​റ​ന്നു വി​ട്ടാ​ലു​ണ്ടാ​കു​ന്ന ദു​ര​ന്ത​വും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. 

കൃ​ത്യ സ​മ​യ​ത്ത്​ ഡാ​മു​ക​ൾ തു​റ​ന്നു​വി​ടാ​തി​രു​ന്ന​ത്​ 400 പേ​രു​ടെ മ​ര​ണ​ത്തി​നും 20,000 കോ​ടി​യു​ടെ നാ​ശ​ന​ഷ്​​ട​ത്തി​നും ഇ​ട​യാ​ക്കി​യെ​ന്ന്​ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 
മ​നു​ഷ്യ നി​ർ​മി​ത​മാ​യ ദു​ര​ന്ത​മാ​ണ്​ ക​ഴി​ഞ്ഞു​പോ​യ​ത്. കൃ​ത്യ​സ​മ​യ​ത്ത്​ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ദു​ര​ന്തം സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു. വീ​ഴ്​​ച വ​രു​ത്തി​യ മ​ന്ത്രി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കു​മെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​ണ്ടാ​വ​ണം. ന​ട​പ​ടി ഉ​ണ്ടാ​യാ​ലേ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട പ​ദ​വി​ക​ളി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തൂ. നി​യ​മ​ന​ട​പ​ടി​ക​ളോ​ടു​ള്ള ഭ​യം ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കും. ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​ക്കാ​രാ​യ സ​ർ​ക്കാ​റി​നെ ന​ഷ്​​ട​പ​രി​ഹാ​രം തീ​രു​മാ​നി​ക്കാ​ൻ ചു​മ​ത​ല​യേ​ൽ​പി​ക്കു​ന്ന​ത്​ ഫ​ല​പ്ര​ദ​മാ​കി​ല്ല. കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സം​വി​ധാ​ന​മാ​ണ് ഇ​തി​നു വേ​ണ്ട​ത്.

ജൂ​ണി​ലും ജൂ​ലൈ​യി​ലും ആ​ഗ​സ്​​റ്റ്​ ആ​ദ്യ വാ​ര​വും പെ​യ്ത മ​ഴ​വെ​ള്ളം ഒ​ഴി​വാ​ക്കാ​തെ ഡാ​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ച​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന്​ ക​ത്തി​ൽ പ​റ​യു​ന്നു. 42 ഡാ​മു​ക​ളി​ലെ വെ​ള്ള​മാ​ണ് അ​നി​യ​ന്ത്രി​ത​മാ​യി ഒ​ഴു​ക്കി​വി​ട്ട​ത്. വീ​ടു​ക​ളി​ല്‍നി​ന്ന് മാ​റാ​ന്‍ പോ​ലും സ​മ​യം ല​ഭി​ച്ചി​ല്ല. നാ​വി​ക സേ​ന​യു​ടെ ബോ​ട്ടു​ക​ള്‍ക്കു പോ​ലും ക​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​ഴു​ക്കാ​ണ് പ​ല​യി​ട​ത്തു​മു​ണ്ടാ​യ​ത്. എ​ന്തു കൊ​ണ്ടാ​ണ് അ​ധി​കൃ​ത​ര്‍ ജൂ​ലൈ മ​ധ്യ​ത്തി​ല്‍ ഡാ​മു​ക​ള്‍ തു​റ​ക്കാ​തി​രു​ന്ന​ത്. 

എ​ല്ലാ വെ​ള്ള​വും കൂ​ടി തു​റ​ന്നു വി​ട്ട​ത്​ ആ​ഗ​സ്​​റ്റ്​ 15നാ​ണ്. ഇ​ത്ര​യ​ധി​കം വെ​ള്ളം താ​ങ്ങാ​ന്‍ ന​ദി​ക​ള്‍ക്കും ക​നാ​ലു​ക​ള്‍ക്കും വ​യ​ൽ​പാ​ട​ങ്ങ​ള്‍ക്കും ക​ഴി​യി​ല്ലെ​ന്ന് സ​ര്‍ക്കാ​റി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

Tags:    
News Summary - highcourt registered case on dam opening- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.