കൊച്ചി: അഴീക്കോട് നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ വഴിയൊരുക്കിയ വിവ ാദ ലഘുലേഖകൾ പൊലീസ് പിടിച്ചെടുത്തതല്ലെന്നും ബന്ധപ്പെട്ട എസ്.െഎ കോടതിയെ തെറ്റി ദ്ധരിപ്പിച്ചതാണെന്നും ചൂണ്ടിക്കാട്ടി കെ.എം.ഷാജി നൽകിയ ഹരജിയിയിൽ വളപട്ടണം എസ്.ഐക്ക് ഹൈകോടതിയുടെ നോട്ടീസ്. വസ്തുത വിരുദ്ധമായ മൊഴിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച വളപട്ടണം എസ്.ഐയായിരുന്ന ശ്രീജിത്ത് കൊടേരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി ഹരജി നൽകിയത്. ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
ഷാജി വർഗീയ പ്രചാരണത്തിനുപയോഗിച്ചതെന്ന തരത്തിൽ ഹാജരാക്കിയ ലഘുലേഖകൾ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ. ടി അബ്ദുൽ നാസർ പൊലീസിന് നൽകിയതാണെന്നും ഇവ റെയ്ഡ് നടത്തി പിടിച്ചെടുത്തതാണെന്ന തരത്തിലാക്കി ശ്രീജിത്ത് മാറ്റിയെന്നുമാണ് ഹരജിയിലെ ആരോപണം. വർഗീയ പ്രചാരണം നടത്തിയാണ് അഴീക്കോട് മണ്ഡലത്തിൽ വിജയിച്ചതെന്ന് വിലയിരുത്തിയാണ് കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് നവംബർ ഒമ്പതിന് ഹൈകോടതി റദ്ദാക്കിയത്. എതിർ സ്ഥാനാർഥി സി.പി.എമ്മിലെ എം.വി. നികേഷ് കുമാറിെൻറ ഹരജിയിലായിരുന്നു ഉത്തരവ്. കെ.എം. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
യു.ഡി.എഫുകാരിയായ വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. പി. മനോരമയുടെ വീട്ടിൽ നിന്നാണ് വിവാദ ലഘുലേഖകൾ പിടിച്ചെടുത്തതെന്ന എസ്.ഐ ശ്രീജിത്തിെൻറ സാക്ഷിമൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. എന്നാൽ, മനോരമയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ലഘു ലേഖകളുടെ വിവരങ്ങൾ വ്യക്തമാക്കി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ ഇവ ഉൾപ്പെട്ടിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. നിലവിൽ കണ്ണൂർ ടൗൺ എസ്.ഐയായ ശ്രീജിത്ത് ഇക്കാര്യം മറച്ചുവെച്ച് ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നാണ് ഷാജിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.