കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ സംരക്ഷണത്തിനായി പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരണിക്കമെന്ന് സർക്കാറിനോട് ഹൈകോടതി. ബിഷപ്പിനെ ജലന്ധറിൽ പോയി കണ്ടിട്ട് ഒരുമാസം ആയില്ലേയെന്നും കോടതി ആരാഞ്ഞു. ഇതുവരെ പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. കേസിൽ പൊലീസ് സ്വീകരിച്ച നടപടികൾഅറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
പരാതിയിൽ ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്നും കോടതി ചോദിച്ചു. നിയമം എല്ലാത്തിനും മുകളിലാണ്. നിയമം അതിെൻറ വഴിക്ക് തന്നെ മുന്നോട്ടു പോകും.കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിശദാംശങ്ങള്‍ അന്ന് സർക്കാർ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസിൽ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്നുമായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.