വട​ക്കാഞ്ചേരി ലൈഫ്​ മിഷൻ കേസ്​; സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതിയുടെ​ ഇടക്കാല സ്​റ്റേ

​കൊച്ചി: വടക്കാഞ്ചേരി ലൈഫ്​ മിഷൻ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രണ്ടുമാസത്തേക്ക്​ ഹൈകോടതിയുടെ സ്​റ്റേ. യൂനിടാക്ക്​ ഉടമ സന്തോഷ്​ ഇൗപ്പനും സെൻറ്​ വെഞ്ചേഴ്​സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈകോടതി ഉത്തരവിട്ടു.

വടക്കാഞ്ചേരി ലൈഫ്​ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ രജിസ്​റ്റർ ചെയ്​ത എഫ്​.ഫെ.ആർ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.ഇ.ഒ യു.വി ജോസ്​ സമർപ്പിച്ച ഹരജിയിലാണ്​ നടപടി. ജസ്​റ്റിസ്​ വി.ജി. അരുണി​േൻറതാണ്​ വിധി.

വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്​.സി.ആർ.എ നിയമം ലംഘിച്ചെന്നുകാട്ടിയാണ്​ സി.​ബി.ഐ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഇൗ വാദം നിലനിൽക്കില്ലെന്ന്​ ലൈഫ്​ മിഷൻ കോടതിയെ അറിയിച്ചു. കേസിലേക്ക്​ ലൈഫ്​ മിഷനെ വലിച്ചിഴക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട്​ അധോലോക ഇടപാടാണ്​ നടന്നതെന്നും ഗൂഡാലോചനയുടെ ഭാഗമായാണ്​ പണമെത്തിയതെന്നുമാണ്​ സി.ബി.ഐയുടെ കണ്ടെത്തൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.