െകാച്ചി: പൊലീസ് ആക്ട് പ്രകാരം അനുവദിച്ച എല്ലാ അധികാരവുമുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിജിലൻസെന്ന് ഹൈകോടതി. സംസ്ഥാന സർക്കാറിെൻറ നിയമനിർമാണാധികാരം ഉപയേ ാഗിച്ച് രൂപവത്കരിച്ചതാണിത്. പൊലീസ് ഉദ്യോഗസ്ഥർക്ക് സമാനമായ അധികാരങ്ങളു ം അവകാശങ്ങളുമുള്ള വിജിലൻസിന് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും അന്തിമറിപ്പോർട്ട് നൽകാനും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുമുള്ള അധികാരമുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിജിലന്‍സിന് നിയമസാധുതയില്ലെന്നും ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായല്ല ഇവയുടെ രൂപവത്കരണമെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് കേസ് നേരിടുന്ന തിരുവനന്തപുരം സ്വദേശി എൻ. കരുണാനിധിയും ഇടുക്കി ചെറുതോണി സ്വദേശി കെ.ടി. മോഹനനും സമര്‍പ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. വിജിലൻസിെൻറ വാദങ്ങൾ ശരിവെച്ച കോടതി, വിജിലൻസ് സംവിധാനത്തെ ചോദ്യംചെയ്യുന്ന ഹരജികളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി ഹരജി തീർപ്പാക്കുകയായിരുന്നു.
അതേസമയം, ഔദ്യോഗിക ചുമതലയുടെ ഭാഗമായി പൊതുസേവകൻ നിർവഹിക്കേണ്ട സേവനത്തിന് അയാൾക്ക് പണമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ നൽകേണ്ടിവരുന്നത് നിയമവാഴ്ചക്ക് വിരുദ്ധമാെണന്ന് ഉത്തരവിൽ പറഞ്ഞു. അഴിമതി ആരോപണത്തിലാവുന്ന പൊതുസേവകരെയെല്ലാം ഒരേനിലയിൽ കാണാൻ സർക്കാറിന് ബാധ്യതയുണ്ട്. അന്വേഷണത്തിന് അനുമതിതേടി നൽകുന്ന അപേക്ഷകളിൽ തീരുമാനം വൈകിപ്പിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.