തിരുവനന്തപുരം: ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഏകീകരണ നയരൂപവത്കരണം അന്തിമഘട്ടത്തിലാണെന്ന് മന്തി വി. ശിവൻകുട്ടി. ഈ സാഹചര്യത്തിൽ 2024-25 വർഷം വി.എച്ച്.എസ്.സിയിൽ അധിക ബാച്ചുകളും പുതിയ സ്കൂളുകളും അനുവദിക്കുന്നത് പരിഗണനയിലില്ല. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
സർക്കാർ സ്കൂളുകൾക്ക് 30 ശതമാനം മാർജിനൽ സീറ്റ് വർധനയും എയ്ഡഡ് സ്കൂളുകൾക്ക് 20 ശതമാനം മാർജിനൽ സീറ്റ് വർധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് അധികമായി 10 ശതമാനം മാർജിനൽ സീറ്റ് വർധനയും അനുവദിച്ചിരുന്നു. വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം വർഷ പ്രവേശനത്തിന് മലബാർ മേഖലയിൽ പ്രതിസന്ധിയുണ്ടെന്ന് പരാതി ലഭിച്ചിട്ടില്ല.
മലബാറിൽ വി.എച്ച്.എസ്.ഇ ഒന്നാം വർഷ പ്രവേശനത്തിന് മതിയായ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണുള്ളത്. അവധിക്കാലത്ത് ആരംഭിച്ച ‘എ.ഐ’ പരിശീലന പരിപാടി ഇതിന്‍റെ തുടക്കമാണ്. ഈ വര്‍ഷം കഴിയുന്നതോടെ എല്ലാ അധ്യാപകര്‍ക്കും ഈ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.