തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിൽ മൂന്ന് അധിക പീരിയഡുകൾക്ക് വേണ്ടി മാത്രം ജൂനിയർ അധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള വ്യവസ്ഥ റദ്ദാക്കി സർക്കാർ ഉത്തരവ്. ഏഴോ അതിൽ കൂടുതലോ അധിക പീരിയഡുകൾ ഉണ്ടെങ്കിൽ മാത്രമേ പുതുതായി ജൂനിയർ തസ്തിക സൃഷ്ടിക്കാനാവൂ. അതിൽതാഴെയുള്ള പീരിയഡുകൾക്ക് െഗസ്റ്റ് അധ്യാപകരെ മാത്രമേ നിയമിക്കാനാവൂ. ധനവകുപ്പിെൻറ ആവർത്തിച്ചുള്ള നിർദേശത്തെ തുടർന്നാണ് 2002ലെ ഉത്തരവിൽ ഭേദഗതിവരുത്താൻ തീരുമാനിച്ചത്.
2001ലെ സ്പെഷൽ റൂൾസ് പ്രകാരം ആഴ്ചയിൽ ഒന്നുമുതൽ 14 വരെ പീരിയഡുകളാണ് ഹയർ സെക്കൻഡറി ജൂനിയർ അധ്യാപകർക്ക് നിശ്ചയിച്ചിരുന്നത്. 24 പീരിയഡുകൾ വരെയാണ് ഹയർ സെക്കൻഡറി അധ്യാപകരുടെ (സീനിയർ) ജോലിഭാരം.
നിശ്ചയിച്ചിട്ടുള്ള പരമാവധി പീരിയഡുകൾക്ക് പുറമെ അധികമായി വരുന്ന മൂന്ന് പീരിയഡുകൾക്ക് ഒരു ജൂനിയർ അധ്യാപക തസ്തികകൂടി അനുവദിക്കാൻ 2002ൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ നിലവിൽ ജോലിചെയ്യുന്ന അധ്യാപകരുടെ പരമാവധി ജോലിഭാരത്തിന് പുറമെ അധികമായി വരുന്ന ഒന്നുമുതൽ ആറ് വരെ പീരിയഡുകൾക്ക് െഗസ്റ്റ് അധ്യാപകരെ മാത്രമേ പുതിയ ഉത്തരവ് പ്രകാരം നിയമിക്കാനാവൂ.
െഗസ്റ്റ് അധ്യാപകരുടെ സേവനം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാക്കി നിജപ്പെടുത്താനും ഉത്തരവിൽ പറയുന്നു. നിലവിലുള്ള മൂന്ന് പീരിയഡുകൾക്ക് പകരം ഏഴോ അതിലധികമോ പീരിയഡുകൾക്ക് മുകളിൽ ഒരു ജൂനിയർ അധ്യാപക തസ്തിക സൃഷ്ടിക്കാവുന്നതാണെന്നും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
ഹയർ സെക്കൻഡറി ക്ലാസുകളിലെ പീരിയഡുകളുടെ സമയദൈർഘ്യം 45 മിനിറ്റിൽ താഴെയാണ്. മൂന്ന് അധിക പീരിയഡുകൾക്ക് ഒരു ജൂനിയർ അധ്യാപക തസ്തിക അനുവദിക്കുേമ്പാൾ ആഴ്ചയിൽ രണ്ടേക്കാൽ മണിക്കൂറിന് വേണ്ടി മാത്രം തസ്തിക സൃഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. ഇത്തരം ജൂനിയർ അധ്യാപകെൻറ പ്രതിദിന ജോലിഭാരം കേവലം 27 മിനിറ്റ് മാത്രമായിരിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. യഥാവിധി പഠനം നടത്താതെ ഹയർ സെക്കൻഡറിയുടെ പ്രാരംഭകാലഘട്ടത്തിൽ നിശ്ചയിച്ചിട്ടുള്ള മൂന്ന് അധിക പീരിയഡുകൾക്ക് ഒരു ജൂനിയർ തസ്തിക എന്ന മാനദണ്ഡം നിലവിൽ തസ്തിക സൃഷ്ടിക്കുന്നതിന് മാനദണ്ഡമാക്കുന്നത് യുക്തിസഹമല്ലെന്ന് കണ്ടാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും ഉത്തരവിൽ പറയുന്നു. മൂന്ന് പീരിയഡിന് വേണ്ടി അധ്യാപക തസ്തിക സൃഷ്ടിക്കുന്നത് കോടികളുടെ അധികബാധ്യത വരുത്തുന്നുവെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
2014-15, 2015-16 വർഷങ്ങളിൽ പുതുതായി അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കും തസ്തിക സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസവകുപ്പിെൻറ നിർദേശം ധനവകുപ്പ് രണ്ട് തവണ തിരിച്ചയച്ചിരുന്നു.
ഇൗ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. 2014-15 വർഷത്തിൽ അനുവദിച്ച സ്കൂളുകളിലേക്കും ബാച്ചുകളിലേക്കും 3500 തസ്തിക സൃഷ്ടിക്കാനുള്ള നിർദേശം അടുത്ത മന്ത്രിസഭയുടെ പരിഗണനക്ക് വരുമെന്നാണ് സൂചന. ഇതിന് ധനവകുപ്പിെൻറ അനുമതിയായിട്ടുണ്ട്. 2015-16 വർഷത്തിൽ അനുവദിച്ചവയിലെ തസ്തിക സൃഷ്ടിക്കൽ പിന്നീടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.